റേഷന്‍ കടകള്‍ വഴി ഇനി പഞ്ചസാര ലഭിക്കില്ല. സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതോടെയാണ് റേഷന്‍ കടകള്‍ മുഖേനയുള്ള പഞ്ചസാര വിതരണം പൂര്‍ണ്ണമായും നിലച്ചിരിക്കുന്നത്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പഞ്ചസാരയാണ് ഇതോടെ ഇല്ലാതായത്.
കേന്ദ്രത്തില്‍ നിന്ന് അവസാനമായി പഞ്ചസാര അനുവദിച്ച് നല്‍കിയത് ഫെബ്രുവരിയിലായിരുന്നു. സ്റ്റോക്ക് ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം വരെ വിതരണം ചെയ്യുകയായിരുന്നു. ബിപിഎല്ലുകാര്‍ക്ക് തുടര്‍ന്നും പഞ്ചസാര നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വിതരണം ചെയ്യാനാണ് കേന്ദ്രനിലപാട്. കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്കുകയുമില്ല. കേന്ദ്രസര്‍ക്കാര്‍ ലെവി പഞ്ചസാരസംവിധാനം നിര്‍ത്തലാക്കിയതാണ് തിരിച്ചടിയായത്. പൊതുവിപണയില്‍ നിന്ന് വാങ്ങി വിതരണം ചെയ്യുന്ന പഞ്ചസാരയ്ക്ക് നല്‍കിയിരുന്ന സബ്സിഡിയാണ് കേന്ദ്രം നിര്‍ത്തലാക്കിയത്.