ലിംഗ ച്ഛേദിച്ചത് പെണ്‍കുട്ടിതന്നെ; ലൈംഗിക ബന്ധവുമുണ്ടായിരുന്നെന്നും ഗംഗേശാനന്ദ

0
271

പീഡനത്തിന് ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ലിംഗം ച്ഛേദിച്ച ഗംഗേശാനന്ദ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നു. മുമ്പ് പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി പെണ്‍കുട്ടി തന്നെയാണ് തന്റെ ലിംഗം ച്ഛേദിച്ചതെന്ന് ഗംഗേശാനന്ദ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചതിച്ചതായി പറയുന്നു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ സഹായിയായ അയ്യപ്പദാസ് ഉണ്ടായിരുന്നതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

ഗംഗേശാനന്ദയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ വരെ ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. താന്‍ സ്വന്തമായാണ് ലിംഗം ച്ഛേദിച്ചതെന്നാണ് ഡോക്ടര്‍മാരോടും മറ്റും ഇയാള്‍ പറഞ്ഞിരുന്നത്.