ലോ അക്കാഡമിയില്‍ വീണ്ടും അനധികൃത നിര്‍മാണം

0
104

ഭൂമി സംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടരുമ്പോഴും തിരുവനന്തപുരം പേരൂര്‍ക്കടയിലെ ലോ അക്കാഡമി ഭൂമിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നിലവില്‍ നിര്‍മിച്ച ചില കെട്ടിടങ്ങള്‍ക്കുതന്നെ നഗരസഭ നമ്പറിട്ടു നല്‍കാതിരിക്കുന്ന സാഹചര്യത്തിലാണ് ലോ അക്കാഡമി മാനേജ് മെന്റിന്റെ പുതിയ നടപടി.

ഓഡിറ്റോറിയം നിര്‍മിക്കാനാണ് തീരുമാനമെന്നാണ് പുതിയ നിര്‍മാണത്തെക്കുറിച്ച് കോളേജ് ഡയറക്ടര്‍ എന്‍.നാരായണന്‍ നായര്‍ പ്രതികരിച്ചത്. കോളേജിന്റെ ഭൂമി സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ബാധിക്കില്ലെന്നും നിര്‍മാണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.