അമ്മായിഅമ്മ ദളിത്‌; യുവാവ് ആത്മഹത്യ ചെയ്തു

0
134

വിവാഹശേഷം ഭാര്യയുടെ അമ്മ ദളിത് ആണെന്ന് അറിഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു . കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. നടന്നത് പഞ്ചാബിലെ ഉന്നത ജാതിക്കാരനാണ് മരിച്ച മന്‍പ്രീത് സിങ് എന്ന ജാട് സിഖ് യുവാവ്. ഭാര്യ ജാട് സിഖ് യുവതിയാണെന്ന് കരുതിയാണ് വിവാഹം കഴിച്ചതെന്നും എന്നാല്‍ അല്ലെന്ന് താന്‍ കണ്ടെത്തിയെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഞായാറാഴ്ച ഭാര്യവീട്ടിൽ നടത്തിയ സന്ദർശനത്തിനിടെയാണ് മൻപ്രീത് ഭാര്യമാതാവ് ഒരു രാംദാസിയയാണെന്ന് (സിഖ് വിഭാഗത്തിലെ ദളിത്) മനസിലാക്കിയത്. ഭാര്യവീട്ടിൽ നിന്നു മടങ്ങിയതിൽ പിന്നെ അസ്വസ്ഥനായി കാണപ്പെട്ട മൻപ്രീത് ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യാ പ്രേരണ കുറ്റത്തിന് 306ാം വകുപ്പ് പ്രകാരം ലെഹ്‌റാ പൊലീസ് കല്യാണ ബ്രോക്കര്‍ ഗുര്‍ജീതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.