അല്ലു അർജുൻ നായകനാവുന്ന ദുവ്വാഡ ജഗന്നാഥം എന്ന ചിത്രത്തിലെ ഗുഡിലോ ബഡിലോ മഡിലോ വൊടിലോ എന്ന ഗാനം ബ്രാഹ്മണ സമുദായത്തിന്റെ മോശമായി ചിത്രീകരിക്കുന്നുവെന്നും വിശ്വാസങ്ങളെ മുറിപ്പെടുത്തുന്നുവെന്നുമാണ് ആരോപണം.അല്ലു അർജുനും പൂജ ഹെഡ്ജുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീ ദേവി പ്രസാദ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും എംഎൽആർ കാർത്തികേയനും ചേർന്നാണ്.
സിനിമാക്കാർ ബ്രാഹ്മണ സമുദായത്തെ വളരെ മോശമായിട്ടാണ് ചിത്രീകരിക്കുന്നത്. ഭഗവാൻ ശിവന്റെ പ്രശസ്തമായ നമകം ചമകം എന്ന സ്തോത്രം ദ്വയാർത്ഥത്തിലാണ് ഇവർ പ്രയോഗിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു- ഓൾ ഇന്ത്യ ബ്രാഹ്മിൺ ഫെഡറേഷൻ പ്രസിഡന്റ് ശ്രീനിവാസ്തവ റാവു പറഞ്ഞു.
എന്നാൽ സംവിധായകൻ ഹരീഷ് ശങ്കർ ഈ പറഞ്ഞ വാദങ്ങൾ ഒന്നും ശരിയല്ലെന്നും താനും ബ്രാഹ്മണനാണെന്നുമാണ് വിശദീകരിച്ചത്.