ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്ത എം.എല്‍.എക്കെതിരേ സി.പി.എം. നടപടിയില്ല

0
117

ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ എം.എല്‍.എക്കെതിരേ സി.പി.എം. നടപടിയില്ല. വിശദീകരണം തൃപ്തികരമാണെന്നും കെ.യു. അരുണനെതിരായ നടപടി താക്കീതില്‍ ഒതുക്കിയാല്‍ മതിയെന്നുമാണ് സി.പി.എമ്മില്‍ ഉണ്ടായിരിക്കുന്ന ധാരണ. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

നടപടി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടിയന്തിരമായി യോഗം ചേരാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. അരുണന്റെ ഭാഗത്തു നിന്നും ഗുരുതരമായ ജാഗ്രത കുറവ് ഉണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി. പ്രാദേശിക നേതാവാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് അരുണന്റെ വിശദീകരണവും പാര്‍ട്ടി പരിശോധിക്കും.

തൃശൂര്‍ ഊരകത്ത് ആര്‍.എസ്.എസ്. ശാഖ നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനത്തിന് എം.എല്‍.എ. പോയതാണ് വിവാദമായത്. തുടര്‍ന്ന് ആര്‍.എസ്.എസ്. പരിപാടിയാണെന്ന് അറിയാതെയാണ് പോയതെന്നാണ് അരുണന്‍ മാസ്റ്റര്‍ പറയുന്നത്. അവിചാരിതമായി ചെന്നുപെട്ടതാണ് അതില്‍ ദുഖമുണ്ടെന്നും, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കിഷോറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.