ഇന്ത്യൻ വംശജൻ അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രി

0
146

Image result for indian new ireland PM

ഇന്ത്യൻ വംശജനായ ലിയോ വരാദ്ക്കർ അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. അയർലൻഡിലെ ലിബറൽ കൺസർവേറ്റീവ് പാർട്ടിയായ ഫൈൻ ഗെയിലിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിയോയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത് .

എതിരാളിയായ സൈമൺ കോവെനെയെ 60 ശതമാനത്തിലധികം വോട്ടുകൾക്ക് തോൽപ്പിച്ചാണ് ലിയോ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് .നിലവിലെ കൂട്ടുമന്ത്രിസഭയിലെ ഏറ്റവും വലിയ പാർട്ടിയാണ് ഫൈൻഗെയിൽ . തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് ലിയോ വരാദ്ക്കർ.

38കാരനായ വരാദ്കറിന്റെ അച്ഛൻ മുംബൈ സ്വദേശിയും അമ്മ ഐറിഷുകാരിയുമാണ് . ഡോക്ടർ ആയിരുന്ന വരാദ്കർ നിലവിൽ അയർലൻഡിലെ ക്ഷേമ കാര്യ മന്ത്രിയാണ് വരാദ്കർ.

ജനവിധിയിലൂടെ സ്വവർഗവിവാഹം നിയമപരമാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് അയർലൻഡ്. കൂടാതെ 2015 ൽ താനൊരു സ്വവർഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ച നേതാവായിരുന്നു വരാദ്കർ.