ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
150

കോട്ടയം: കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയമായ ഇന്ദ്രപ്രസ്ഥത്തിന്റെ ഉടമയുടെ മകന്‍ മരിച്ച നിലയിൽ. റയില്‍വേട്രാക്കില്‍ ആണ് ഗൗതം കൃഷ്ണയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് . ഇയാളുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍ സമീപത്തായി മാറി കിടപ്പുണ്ട്. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയവുമുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.