കഞ്ചാവ് കടത്ത് : നടിയുൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ

0
227

വണ്ടൂർ ∙ ടെലിഫിലിം നടിയുൾപ്പെടെ മൂന്നംഗ സംഘത്തെ ആറു കിലോ കഞ്ചാവുമായി പിടിയിൽ. മലപ്പുറം കോട്ടപ്പടി തോൽപ്പറമ്പത്ത് സാഹിറ (44), കോഡൂർ ചെമ്മൻകടവ് ചോലക്കൽ പാലംപടിയിൽ മുഹമ്മദ് ഷമീം (23), ഏനിക്കൽ വിപിൻദാസ് (35) എന്നിവരാണ് അറസ്റ്റിലായത്. കാളികാവ് റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇന്റലിജൻസ് സംഘം നൽകിയ രഹസ്യ വിവരത്തെത്തുടർന്നാണു കഞ്ചാവു സഹിതം പ്രതികളെ പിടികൂടിയത്. കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കാറിൽ സഞ്ചരിക്കുന്നതു കുടുംബമാണെന്നു തെറ്റിദ്ധരിപ്പിക്കാനാണു സ്ത്രീയെ കൂടെ കൂട്ടുന്നതെന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പിടിയിലായ സാഹിറ ഒട്ടേറെ ടെലിഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മൈസൂരുവിൽനിന്നു കഞ്ചാവുമായി വരുമ്പോഴാണ് ഇന്നലെ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.