കശാപ്പ് നിയന്ത്രണത്തിനെതിരെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പെമ ഖണ്ഡു

0
103

ഗുവാഹട്ടി : കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പെമ ഖണ്ഡു രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച തീരുമാനം പുനര്‍ചിന്തനം നടത്തണമെന്നും . ഞാന്‍ ബീഫ് കഴിക്കും, അതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍ മാത്രമല്ല മുഴുവന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷ ജനങ്ങളും മാംസാഹാരം കഴിക്കുന്നവരാണ്.
കഴിഞ്ഞ മാസമാണ് മൃഗങ്ങളോടുള്ള ക്രൂരതയില്ലാതെയാക്കാന്‍ എന്ന പേരില്‍ നിയമം ഇറക്കിയത്. അത് പ്രകാരം കന്നുകാലികളെ ചന്തകളിലേക്ക് കൊണ്ട് വരണമെങ്കില്‍ കശാപ്പിന് വേണ്ടിയല്ല കൊണ്ട് വന്നതെന്ന സത്യവാങ്മൂലം നല്‍കണം.
മോദി സര്‍ക്കാര്‍ സൂക്ഷ്മബോധമുള്ളതാണ്, സംസ്ഥാനങ്ങളുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു തന്നെ പറഞ്ഞിട്ടുണ്ടെന്നും പെമ ഖണ്ഡു പറഞ്ഞു. കന്ന്കാലികളെ വില്‍ക്കണമെങ്കില്‍ അത് കൃഷി ആവശ്യത്തിന് വേണ്ടിയാണെന്ന സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. സര്‍ക്കാരിന്റെ ഈ നടപടിക്ക് എതിരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പെമ ഖണ്ഡു രംഗത്ത് വന്നത്.