പെണ്‍കുട്ടിയാണ് ലിംഗം ച്ഛേദിച്ചതെന്നും പെണ്‍കുട്ടിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു എന്നും മാധ്യമങ്ങളോട് പറഞ്ഞ ഗംഗേശാനന്ദ പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നില്ല. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കാമുകന്റെ നിര്‍ദേശപ്രകാരം യുവതി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം അവസാനം എത്തിനില്‍ക്കുന്നത്.
ജനനേന്ദ്രിയം മുറിക്കാനിടയായ സാഹചര്യം സംബന്ധിച്ച ചോദ്യങ്ങളോട് ഗംഗേശാനന്ദ മിണ്ടുന്നില്ല. പീഡനശ്രമത്തിനിടെയാണ് ജനനേന്ദ്രിയം ഛേദിച്ചതെന്ന യുവതിയുടെ മൊഴി കളവാണെന്നും ഉറക്കത്തിനിടെയാണ് സംഭവം നടന്നതെന്നുമാണ് സ്വാമിയുടെ വാദം. യുവതിക്ക് കാമുകന്റെ പിന്തുണ ഉണ്ടായിരുന്നെന്ന സ്വാമിയുടെ മൊഴി കണക്കിലെടുത്ത് അന്വേഷണം ഈ ദിശയിലും നടക്കുന്നുണ്ട്. യുവതി എന്തിനാണ് അതിക്രമം നടത്തിയതെന്ന ചോദ്യത്തിന് ഗംഗേശാനന്ദക്ക് മറുപടിയില്ല. മകള്‍ക്ക് മാനസിക വിഭ്രാന്തിയാണെന്ന അമ്മയുടെ ആരോപണവും പോലീസിനെ കുഴക്കുന്നുണ്ട്. എന്നാല്‍, യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.