കാബൂളിൽ സംസ്‌ക്കാര ചടങ്ങിനിടെ സ്‌ഫോടനം; 18 മരണം

0
88

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സംസ്‌ക്കാര ചടങ്ങിനിടെയുണ്ടായ തുടർച്ചയായുണ്ടായ മൂന്നു സ്‌ഫോടനങ്ങളിൽ 18 മരണം. 100 പേർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം റാലിക്കിടെ സുരക്ഷാസേനയുടെ വെടിവയ്പ്പിൽ മരിച്ച സെനറ്റർ ഇസദ്യാറിന്റെ മകന്റെ സംസ്‌കാരത്തിനിടെ ഖ്വർ ഖാന സെമിത്തേരിയിലാണു സ്‌ഫോടനമുണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ച കാബൂളിൽ നടന്ന വന്റാലിയിൽ പങ്കെടുക്കവേയാണ് ഇസദ്യാറിന്റെ മകൻ മുഹമ്മദ് സലിം ഇസദ്യാൽ കൊല്ലപ്പെട്ടത്. മൂന്ന് ചാവേർ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സംസ്‌ക്കാര ചടങ്ങുകൾ നടക്കുന്ന സമയമായിരുന്നു സ്‌ഫോടനം. മരണസംഖ്യ കൂടാനിടയുണ്ട്.

സ്‌ഫോടനം നടന്ന സെമിത്തേരിയുടെ സമീപത്തുനിന്നു ജനങ്ങളെ സുരക്ഷാസേന ഒഴിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന കാബൂളിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.