കാർട്ടൂൺ കഥാപാത്രത്തെ അനുകരിച്ച 12 വയസ്സുകാരന് ദാരുണ മരണം

0
185

കാർട്ടൂൺ കഥാപാത്രത്തെ അനുകരിച്ച 12 വയസ്സുകാരന് ദാരുണ മരണം. ഹൈദരാബാദ് വെങ്കടാപുരം ഗ്രാമത്തിലാണ് സംഭവം നടന്നത്. ജയ്ദീപ് മദുഗുള എന്ന അഞ്ചാം ക്‌ളാസ്സുകാരനാണ് മരിച്ചത്.
ടിവി ഷോയിൽ ജെയ്ദീപ് ഒരു കാർട്ടൂൺ തീയിൽ കളിക്കുന്ന ഒരു കഥാപാത്രത്തെ കണ്ടു. ഇതിൽ ആകൃഷ്ടനായ കുട്ടി ടെറസിൽ കയറിയ ശേഷം മണ്ണെണ്ണ ശരീരത്തേക്ക് ഒഴിച്ച ശേഷം സ്വയം തീ കൊളുത്തുകയായിരുന്നതായി പോലീസ് പറയുന്നു. തീ ആളിപടർന്നപ്പോൾ കുട്ടി കരയുകയും അപ്പോഴാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശരീരത്തിൽ 40 ശതമാനം പൊള്ളൽ പറ്റിയ കുട്ടി പിന്നീട് മരിക്കുകയായിരുന്നു.
കുട്ടി മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് താമസം. കുട്ടിയുടെ മാതാപിതാക്കൾ ഹൈദരാബാദിലുമായിരുന്നു താമസം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.