കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രിയുടെ കന്നിയാത്ര

0
135

ഉദ്ഘാടനത്തിനു മുന്നോടിയായി കൊച്ചി മെട്രോയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കന്നിയാത്ര.പാലാരിവട്ടം മുതൽ ആലുവ വരെ യാത്ര ചെയ്താണ് മുഖ്യമന്ത്രി കൊച്ചി മെട്രോയുടെ ഒരുക്കങ്ങൾ വിലയിരുത്തിയത്. രാവിലെ 11.10ന് പാലാരിവട്ടം സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി മെട്രോയിൽ കയറിയ ശേഷം 11.15-ന് യാത്രയാരംഭിച്ചു. പാലാരിവട്ടമടക്കം 11 സ്റ്റേഷനുകൾ പിന്നിട്ട് ആലുവയിൽ 11.35-ന് യാത്ര അവസാനിച്ചു. മുഖ്യമന്ത്രി ഡ്രൈവറുടെ കാബിൻ സന്ദർശിക്കുകയും ചെയ്തു.കൊച്ചി മെട്രോ എംഡി എലിയാസ് ജോർജ്്്, മുൻ എംപി പി രാജീവ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.കൊച്ചി മെട്രോയുടെ സൗരോർജപദ്ധതി ഇന്നുമുതൽ പ്രവർത്തനക്ഷമമായെന്ന് മെട്രോ അധികൃതർ അറിയിച്ചു. സ്റ്റേഷൻ കെട്ടിടങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകൾ വഴി 2.15 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് മെട്രോസ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.