ഗുജറാത്തിനെ അനുകരിക്കണം എന്നുപറഞ്ഞ് കേരളത്തെ അപമാനിക്കരുത് : ജയ്റാം രമേശ്

0
109

  • കേരളം ഗുജറാത്ത് മോഡൽ അനുകരിക്കണം എന്ന അമിത്ഷായുടെ പ്രസ്താവന കേരളീയരെ അപമാനിക്കുന്നതാണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. ഏത് മേഖല എടുത്ത് നോക്കിയാലും കേരളവും തമിഴ്നാടും ഗുജറാത്തിനേക്കാൾ ഏറെ മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ, കുട്ടികളുടെ അനുപാതം, ജീവിത ശൈലി, പാർപ്പിടം തുടങ്ങിയ മേഖലകളിൽ കേരളം പ്രശംസാർഹമായ മുന്നേറ്റമാണ് നടത്തിയത്. ഈ മേഖലകളിലൊക്കെ ഗുജറാത്ത് എന്ത് മുന്നേറ്റമാണ് നടത്തിയതെന്ന് അമിത്ഷാ വിശദീകരിക്കണമെന്നും ജയറാം രമേശ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സമസ്തമേഖലയിലും പരാജയമാണ് ഗുജറാത്ത് മോഡലിൻറെ നേട്ടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമങ്ങളെ അടക്കം വിലയ്ക്ക് വാങ്ങിയാണ് മോഡി തരംഗം സൃഷ്ടിക്കുന്നത്. പാർലമെന്റിനെ പോലും മറികടക്കുന്ന മോഡി സർക്കാർ ജുഡീഷ്യറിയെ പോലും ഭീഷണിപ്പെടുത്തുന്ന. വിദ്വേഷ രാഷ്ട്രീയമാണ് മോഡി സർക്കാരിൻറെ മുഖമുദ്ര. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയും വിമർശകരെയും ഭീഷണിപ്പെടുത്താനാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നത്. അഴിമതിരഹിത സർക്കാരാണ് തങ്ങളുടേതെന്ന മോദിയുടെയും അമിത്ഷായുടെയും വാദം ശുദ്ധ തട്ടിപ്പാണെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതമല്ല, സത്യാ മുക്ത സർക്കാരാണ് മോഡി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പറയുന്നതാണ് നിയമം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് ശ്രമം. ബീഫ് വിഷയത്തിൽ വിഭാഗീയതയുടെ രാഷ്ട്രീയമാണ് ബി ജെ പി കളിക്കുന്നത്. എന്ത് കഴിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.

പരമാവധി പരസ്യവും കുറഞ്ഞ ഭരണവും എന്നതാണ് മോഡി സർക്കാരിൻറെ പ്രവർത്തനം. യു പി എ സർക്കാരിൻറെ പദ്ധതികളും പ്രഖ്യാപനങ്ങളും പേര് മാറ്റി നടപ്പാക്കുന്നതാണ് കഴിഞ്ഞ മൂന്ന് വർഷം മോഡി സർക്കാർ ചെയ്തത്. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച താഴേക്ക് പോയി എന്നത് മാത്രമാണ് നോട്ട് നിരോധനം കൊണ്ടുണ്ടായത്. ആഭ്യന്തര സുരക്ഷ അപകടത്തിലായതും വിദേശ നയത്തിലെ ആശയക്കുഴപ്പവും മോഡി സർക്കാരിൻറെ ഭരണത്തിൻറെ . യു പി എ സർക്കാരിൻറെ പദ്ധതിയായിരുന്ന രാജീവ്ഗാന്ധി എൽ പി ജി യോജന പേര് മാറ്റി ഉജ്വല എന്ന പേരിൽ നടപ്പാക്കിയതും ബേസിക്‌സ് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് പദ്ധതി ജൻധൻ യോജന എന്നാക്കി നടപ്പാക്കിയതും മോഡി സർക്കാരിൻറെ അല്പത്തരമാണ്. വ്യവസായ മേഖലയും തകർച്ചയിലാണ്. ഇന്ത്യയുടെ മുഖം മാറ്റുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ എത്തിയവരുടെ മുഖം വികൃതമായി.

പ്രധാനമന്ത്രി സൊമാലിയ എന്ന് പരിഹസിച്ച കേരളത്തിൻറെ പുരോഗതി നേരിട്ട് കാണുന്നതിനാണോ അമിത്ഷാ കേരളത്തിൽ എത്തിയതെന്നും ജയറാം രമേശ് ചോദിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങുന്ന യു ടേൺ മോദിയെയാണ് ഇന്ന് കാണാൻ കഴിയുന്നതെന്നും അദ്ദേഹം