ജമ്മുകശ്മീരിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരിക്കേറ്റു.
ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെ അനന്ത്നാഗിലെ ഖ്വാസിഗുണ്ടിൽ വെച്ചാണ് സംഭവം. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു സൈനിക വാഹനവ്യൂഹം. അക്രമണം നടത്തിയ തീവ്രവാദികൾക്കായുള്ള തിരച്ചിൽ നടത്തുകയാണ് സൈന്യം