തന്റെ മന്ത്രിസ്ഥാനം വൈകിപ്പിച്ചത് ഉഴവൂർ വിജയൻ

0
123

കുവൈത്ത്: തന്റെ മന്ത്രിസ്ഥാനം വൈകിപ്പിച്ചത്എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടന്റ് ഉഴവൂർ വിജയൻ ആണെന്ന് മന്ത്രി തോമസ് ചാണ്ടി. കുവൈത്തില്‍ നടന്ന പൊതുയോഗത്തിൽ പറഞ്ഞു.

പിണറായി വിജയന്‍ ഇടപെട്ടാണ് സത്യപ്രതിജ്ഞ പെട്ടെന്ന് നടത്തിയത്. സത്യപ്രതിജ്ഞ തൊട്ടടുത്ത ദിവസം നടത്തണമെന്ന് നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും തോമസ് ചാണ്ടി കുവൈത്തില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു. അതേസമയം തോമസ് ചാണ്ടിയുടെ ആരോപണങ്ങള്‍ ഉഴവൂര്‍ വിജയന്‍ നിഷേധിച്ചു.
തോമസ് ചാണ്ടിയോട് ദൈവം ക്ഷമിക്കട്ടെയെന്നും തോമസ് ചാണ്ടിയുടെ വിശ്വാസം രക്ഷിക്കട്ടെയെന്നും ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ ആരോപണം വെറും തമാശയായാണ് താന്‍ കാണുന്നതെന്നും ഉഴവൂര്‍പറഞ്ഞു.