തായ്ലാന്‍ഡ്‌ ഓപ്പണ്‍ : സായി പ്രണീത് ഫൈനലില്‍

0
146


ഇന്ത്യൻ താരം സായ് പ്രണീത് തായ്ലന്റ് ഓപ്പൺ ബാഡ്മിന്റണിന്റെ ഫൈനലിൽ കടന്നു. ആതിഥേയ താരം പന്നാവിതിനെ പരാജയപ്പെടുത്തിയാണ് മൂന്നാം സീഡ് സായ് പ്രണീത് കലാശക്കളിക്ക് യോഗ്യത നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സായ് പ്രണീതിന്റെ വിജയം. മത്സരം 36 മിനിറ്റിനുള്ളിൽ അവസാനിച്ചു. സ്‌കോർ: 21-11, 21-15.

അതേസമയം ഇന്ത്യയുടെ മറ്റൊരു താരമായ സൈന നേവാൾ സെമിയിൽ തോറ്റ് പുറത്തായി. തായ്ലൻഡിന്റെ തന്നെ ബുസാനാനിനോടായിരുന്നു രണ്ടാം സീഡായ സൈനയുടെ തോൽവി. 53 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിൽ രണ്ടു ഗെയിമിനുള്ളിൽ സൈന അടിയറവ് പറഞ്ഞു. സ്‌കോർ: 21-19, 21-18.ലോക റാങ്കിങ്ങിൽ 24-ാം സ്ഥാനക്കാരനായ സായ് പ്രണീത് ഫൈനലിൽ ഇന്തോനേഷ്യയുടെ പത്തൊമ്പതുകാരൻ ജൊനാഥൻ ക്രിസ്റ്റിയെ നേരിടും.