തിരുവനന്തപുരം: സർക്കാരിനെതിരായ നിയമപോരാട്ടത്തിനൊടുവിൽ പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ടിപി സെൻകുമാർ തിരിച്ചു വരവിലെ ആദ്യ ശമ്പളം ദാനം ചെയ്തു.
നിര്‍ധനരായ ആദിവാസിക്കുട്ടികള്ക്ക് പുത്തനുടുപ്പും പാഠപുസ്തകവും വാങ്ങാന്‍ തന്റെ ഒരുമാസത്തെ ശമ്പളം മുഴുവനായി സെന്‍കുമാര്‍ നല്‍കും. ഇന്നു കല്പറ്റയില് നടക്കുന്ന നേതൃപഠന ക്യാമ്പില്‍ വച്ച് 100 നിര്‍ധന ആദിവാസി കുട്ടികള്‍ക്ക് സെന്‍കുമാര്‍ രണ്ടുലക്ഷത്തോളം രൂപ കൈമാറും. മൂന്നുനാള്‍ പോലീസ് മേധാവി തലസ്ഥാനത്തുണ്ടാകില്ലെങ്കിലും പോലീസ് ആസ്ഥാനത്തെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പോലീസ് മേധാവിയായി വീണ്ടും ചുമതലയേറ്റതു മുതല്‍ വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി വടംവലിയിലാണു സെന്‍കുമാര്‍.
ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയതു മുതൽ സർക്കാരിൽ നിന്ന് കടുത്ത എതിർപ്പും സമ്മർദവും സെൻകുമാറിനുണ്ട്. ഇതിനെ തുടർന്ന് കൂടിയാൻ സെൻകുമാർ വയനാട്ടിലേക്ക് എത്തുന്നത്. മൂന്നു ദിവസം സെൻകുമാർ തലസ്ഥാനത്ത് ഉണ്ടാകില്ലെങ്കിലും തലസ്ഥാനത്തെ ചുമതല ആർക്കും നൽകിയിട്ടുമില്ല. പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിനെതിരെയാണ് സെൻകുമാർ കോടതിയെ സമീപിച്ചത്.സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിൽ അന്തിമ വിജയം സെൻകുമാറിനായിരുന്നു. അധികാരത്തിൽ വീണ്ടും തിരിച്ചെത്തിയതോടെ സെൻകുമാറും സർക്കാരും തമ്മിലുള്ള വടംവലി വീണ്ടും ശക്തമായിരിക്കുകയാണ്.