തീവ്രവാദത്തിന് ഫണ്ടിങ്ങ്: കശ്മീരിലും ഡല്‍ഹിയിലും എന്‍.ഐ.എ. റെയ്ഡ്

0
117

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ഡല്‍ഹിയിലേയും കശ്മീരിലേയും വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ.) റെയ്ഡ്. ഡല്‍ഹിയില്‍ എട്ട് കേന്ദ്രങ്ങളിലും കശ്മീരില്‍ 14 കേന്ദ്രങ്ങളിലുമാണ് പുലര്‍ച്ചെയോടെ റെയ്ഡ് ആരംഭിച്ചത്.

ഒരു ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനെത്തുടര്‍ന്ന് എന്‍.ഐ.എ. നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് റെയ്ഡ്. കശ്മിരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താനിലെ ലഷ്‌കര്‍ കേന്ദ്രങ്ങളില്‍ നിന്ന് പണം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് റെയ്ഡ്. ഹവാല ഇടപാടുകാരുടെ കേന്ദ്രങ്ങളിലാണ് പരിശോധന.