നിലത്തിരുന്നാണ് ശീലം, പ്രത്യേക സൗകര്യങ്ങള്‍ വേണ്ട: യോഗി

0
89

തനിക്കായി ഔദ്യോഗിക യാത്രകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ജനങ്ങളെ ആദരിക്കുന്നത് മുഖ്യമന്ത്രിയെ ആദരിക്കുന്നതിന് തുല്യമാണെന്നും, നിലത്തിരുന്ന് ശീലിച്ചയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സന്ദര്‍ശനങ്ങള്‍, പരിശോധനകള്‍, മറ്റ് പരിപാടികള്‍ എന്നിവയ്ക്ക് എത്തുമ്പോഴും പ്രത്യേക സൗകര്യങ്ങള്‍ വേണ്ടന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

രക്തസാക്ഷിത്വം വഹിച്ച ജവാന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എസി, സോഫ, കാര്‍പെറ്റ് തുടങ്ങിയവ ക്രമീകരിച്ച ഉദ്യോഗസ്ഥരുടെ നടപടി വിവാദമായതിനെ തുടര്‍ന്നാണ് യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് താഴ്ന്ന ജാതിക്കാര്‍ക്ക് സോപ്പും ഷാമ്പുവും ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അതിനിടെ യോഗിക്കെതിരെ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.