പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

0
140

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീര്‍ പൂഞ്ച് മേഖലയിലാണ് വെടിവെപ്പ് ലംഘിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

പ്രകോപനമൊന്നുമില്ലാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിവെപ്പ് നടത്തിയെങ്കിലും ശക്തമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയും പാക് സൈന്യം നടത്തിയ സമാന അക്രമത്തില്‍ ഒരു ജനറല്‍ എന്‍ജിനിയറിംഗ് റിസേര്‍വ് ഫോര്‍സ് ജീവനക്കാരന്‍ കൊല്ലപ്പെടുകയും ബി.എസ്.എഫ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.