പാകിസ്താൻ 5,000 അക്കൗണ്ടുകൾ മരവിപ്പിക്കുന്നു, കാരണം തീവ്രവാദ ബന്ധം

0
114

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടാതിരിക്കാൻ പാകിസ്താൻ ഭീകരരുടെതെന്ന് സംശയിക്കുന്ന  5,000 അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. 30 ലക്ഷം ഡോളർ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് പാകിസ്താൻ മരവിപ്പിക്കുന്നത്. എന്നാൽ ഇത്രയും അക്കൗണ്ടുകൾ മരവിപ്പിച്ചാലും തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താൻ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.

രാജ്യത്തിനകത്തുതന്നെ പാകിസ്താനിലെ ഭീകരവാദികൾക്ക് വൻ തോതിൽ സഹയാം ലഭിക്കുന്നുവെന്ന് നിരീക്ഷകരും സർക്കാർ ഉദ്യോഗസ്ഥരും വ്യക്തമാക്കി. രാഷ്ട്രീയക്കാർ അടക്കമുള്ളവർ പിന്തുണയ്ക്കുന്നതിനാൽ തന്നെ ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നത് വിലക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അവർ നിരീക്ഷിച്ചു.

ഭീകരവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ 2015 ൽ പാകിസ്താനെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ നിരോധിത സംഘടനയായ ലഷ്‌കർ- ഇ – തൊയിബ അടക്കമുള്ളവർ പുതിയ പേരുമായി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രവർത്തനം ദുഷ്‌കരമായേക്കുമെന്നാണ് വിലയിരുത്തൽ.

അടുത്ത മാസം സ്‌പെയിനിൽ ചേരുന്ന യോഗത്തിലാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് തീവ്രവാദത്ത സഹായിക്കുന്ന രാജ്യങ്ങളുടെ പുതപക്കിയ പട്ടിക പ്രസിദ്ധീകരിക്കുക. 1989 ൽ ആരംഭിച്ച സംഘടന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് അതിന്റെ പ്രവർത്തനം ഭീകരവാദത്തിന ധനസഹായം നൽകുന്നവർക്ക് എതിരായ പ്രവർത്തനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു.