കേരളത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ടൈസ് നൗ ടിവി ചാനല്‍ ഒടുവിൽ മലയാളികൾക്ക് മുൻപിൽ മുട്ടുമടക്കി. ടൈംസ് കൗ എന്ന ഹാഷ്ടാഗ് ക്യാമ്പയിനിലൂടെ വന്‍ പ്രതിഷേധം ആരംഭിച്ചതോടെ ടൈംസ് നൗവിന് മാപ്പ് പറയേണ്ടി വന്നു. മലയാളികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ചാനൽ മാപ്പ് പറഞ്ഞത്. കയ്യബദ്ധം പറ്റിയതാണെന്നും വീണ്ടും വീണ്ടും അത്തരമൊരു വിശേഷണം നടത്തേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് ടൈംസ് നൗ ചാനലിലൂടെ അറിയിച്ചത്.
അമിത് ഷായുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചാനല്‍ നല്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ പാകിസ്താനുമായി ചാനൽ വിശേഷിപ്പിച്ചത്.
ഈ പ്രയോഗത്തിനെതിരെ സോഷ്യല്‍മീഡിയയിലും പുറത്തും വമ്പന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
ഇടി മുഴങ്ങിയ പാക്കിസ്ഥാന് സമാനമായ, സംസ്ഥാനത്തില്‍ ബീഫ് വിഷയത്തില്‍ സമരം നടക്കുമ്പോള്‍ അമിത്ഷാ എത്തി എന്നായിരുന്നു ചാനലിന്റെ പരാമര്‍ശം.