പിഞ്ചുബാലികയെ ബലികഴിച്ച യുവാവും തന്ത്രിയും അറസ്റ്റിൽ

0
91

ദേവപ്രീതിക്കായി ജാർഖണ്ഡിൽ പിഞ്ചുബാലികയെ ബലികഴിച്ച 39 കാരനും തന്ത്രിയും അറസ്റ്റിൽ. പൂജാരിയുടെ മകളുടെ വീടിനു സമീപത്ത് താമസിക്കുന്ന സുഭാഷ് ഗോപിന്റെ ഏഴുമാസം പ്രായമായ മകളെയാണ് മേയ് 26ന് രാത്രിയിൽ ഇരുവരും ചേർന്ന് തട്ടിയെടുത്ത് തിരുൽഡിക് നദിക്കരയിൽ ബലികഴിച്ചത് . സെറേക്കല കർസൻ ജില്ലയിലെ ചെയ്ഡ ഗ്രാമത്തിൽ നരബലി നടത്തിയ ബഹോദി കാളിന്ദിയും പൂജാരി കർമു കാളിന്ദിയുമാണ് അറസ്റ്റിലായത്. പാമ്പാട്ടിയാണ് ബഹോദി. സ്ഥലത്തുനിന്നു മുങ്ങിയ ഇരുവരെയും ബഹോദിയിൽനിന്നാണ് പൊലീസ് അറസ്റ്റ്ചെയ്തത്. ഇരുവരും കുറ്റം സമ്മതിച്ചതായും ബലികഴിക്കാൻ ഉപയോഗിച്ച ആയുധം ബഹോദിയുടെ വീട്ടിൽനിന്നു കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ബാലികയുടെ മ‍ൃതദേഹം കണ്ടെത്താനായി തിരച്ചിൽ ഉൗർജിതമാക്കി.