പെണ്‍കുട്ടികളുടെ യൂണിഫോമിന് വൃത്തികെട്ട ഡിസൈന്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം

0
14319

പെണ്‍കുട്ടികള്‍ക്കുവേണ്ടി ഡിസൈന്‍ ചെയ്ത യൂണിഫോമിന്റെ പേരില്‍ സ്വകാര്യ സ്‌കൂള്‍ നടപടി വിവാദത്തില്‍ . കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലുള്ള ഒരു സ്വകാര്യ സ്‌കൂളാണ് പെണ്‍കുട്ടികളുടെ യൂണിഫോം ഡിസൈന്‍ ചെയ്ത് വിവാദത്തിലായത്. പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ സക്കറിയ പൊന്‍കുന്നം ആണ്  ഈ സ്‌കൂളിലെ കുട്ടികളുടെ  ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.  ഇതോടെയാണ് സംഭവം വിവാദമായത്. ഇതേതുടര്‍ന്ന് ചിത്രം പോസ്റ്റു ചെയ്തതിന്റെ  പേരില്‍ തനിക്ക് നിരവധി ഭീഷണികളാണ്  വരുന്നതെന്നും  എങ്കിലും ഈ ഫോട്ടോ നീക്കം ചെയ്യില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

വസ്ത്ര ധാരണത്തിൽ ഓരോരുത്തകർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ യൂണിഫോം, സ്‌കൂൾ നിഷ്‌കർഷിക്കുന്നതായതിനാൽ എല്ലാ വിദ്യാർത്ഥികൾക്കും സ്വീകാര്യമായ വസ്ത്രമാകുന്നതാണ് പതിവ്.

ഈ വേഷം പിടിഎ അംഗീകരിച്ചതാണോ എന്നാണ് പൊതുവെ ഉയരുന്ന ചോദ്യം. ഇത്തരം കോപ്രായങ്ങൾ കാണിക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കണം. രക്ഷിതാക്കളുടെ മൗനാനുവാദം ഭയത്താലാണോ എന്ന് തുടങ്ങിയ സംശയങ്ങളും നിരവധിപേർ ഉയർത്തുന്നുണ്ട്.

എന്നാല്‍ സംഭവം വിവാദമായതിനെ കുറിച്ച് സ്‌കൂള്‍ അധികൃതകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫെയ്ബുക്കില്‍ വന്ന ചില കമന്റുകള്‍

Reenus Babu Imagical
എന്തു വസ്ത്രം ധരിക്കണം എന്നത് അവരവരുടെ സ്വതന്ത്രമാണ്. എന്നാല്‍ യൂണിഫോം പോലുള്ള പൊതു വസ്ത്രങ്ങള്‍ ഇതുപോലെ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ ആവില്ല.
അത് ചൂണ്ടിക്കാണിച്ച ആളെ ഭീഷണിപ്പെടുക, വിരട്ടുക എന്നത് ശുദ്ധ പോക്രിതരം ആണ്. പോസ്റ്റല്ല യൂണിഫോമാണ് പിന്‍വലിക്കേണ്ടത്.

Kuttamassery Vijeesh
പൊതു സമൂഹത്തില്‍ പ്രതികരിക്കപ്പെടേണ്ട വിഷയം…..
തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ മുതലാളിമാര്‍ക്ക് ഭീഷണിയാണ് രീതി….. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന്…….
ഞങ്ങളുടെ സക്കറിയ ചേട്ടന് ഞങ്ങളുണ്ട് കൂടെ ആയിരക്കണക്കിന് വരുന്ന ഫോട്ടോഗ്രാഫി സമൂഹം ഒപ്പം തന്നെയുണ്ട്.
Antony Sagi എ പടത്തില്‍ കോസ്റ്റും ഡിസൈന്‍ ചെയ്യുന്ന ഏതെങ്കിലും ഊളയാണോ ഈ യൂണിഫോം ഡിസൈന്‍ ചെയ്തത് .
Sibi Pulpally ഇത് ഡിസൈന്‍ ചെയ്തത് ഒരു മനോരോഗി തന്നെ.
Konadan Jennis ഇതുപോലെ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും കേരളത്തില്‍ മുഴുവന്‍ ഭ്രാന്തന്മാര്‍ ആണെന്ന്….

Wilson Tk പെണ്‍കുട്ടികളുടെ അടിവസ്ത്രം പുറത്തു ധരിച്ചതുപോലെയുണ്ട്…വിവരം കെട്ടവര്‍!
Bee Tee Puthiyedam ഏതു നാറികള്‍ ആണ് ഇത് ഡിസൈന്‍ ചെയ്തത്. ഈ കുട്ടികളുടെമാതാപിതാക്കള്‍ക്കും ഒരു ബോധവുമില്ലേ……