പെരിയാറിലെ നീരൊഴുക്ക് ശക്തം, ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടർ ഭാഗികമായി തുറന്നു

0
148

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വേനൽ മഴ ലഭിക്കുകയും , അതിനോടൊപ്പം തന്നെ കാലവർഷം ആരംഭിക്കുകയും ചെയ്തതോടെ പെരിയാറിലെ നീരൊഴുക്ക് ശക്തമായതിനെ തുടർന്നു ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടർ ഭാഗികമായി തുറന്നു. കാലവർഷം കനത്താൽ ഡാമിന്റെ പതിനഞ്ചു ഷട്ടറുകളും ഒരാഴ്ചക്കുള്ളിൽ തുറക്കേണ്ടി വരുമെന്ന് അധികാരികൾ വ്യക്തമാക്കി. ഇപ്പോൾ ഡാമിന്റെ ഇടതുകരയിലെ രണ്ടു ഷട്ടറുകളാണ് തുറന്നത്. പുഴയിൽ നീരൊഴുക്കു കൂടുന്നതിനനുസരിച്ചു ഷട്ടറുകൾ ഉയർത്താനാണു അധികൃതരുടെ തീരുമാനം, ഡാമിന്റെ പരമാവധി സംഭരണശേഷി 134.95 മീറ്ററാണ്. ഷട്ടറുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ നടത്തിവരികെയാണ് ഇപ്പോൾ ഷട്ടറുകൾ തുറക്കേണ്ട അവസ്ഥ വന്നിരിക്കുന്നത് .