പോലീസ് തുണയായി;ദീപേഷിനും പ്രവീണയ്ക്കും പ്രണയ സാഫല്യം

0
119

പ്രണയത്തിലായിരുന്ന യുവതിയും യുവാവും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ അഭയംതേടി. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ സ്റ്റേഷനില്‍ വിവാഹം നടത്തി. കണ്ണൂര്‍ മാലൂര്‍ സ്വദേശി ദീപേഷും കല്ലമ്പലം ഞെക്കാട് സുല്‍ത്താന്‍ പണയില്‍ വീട്ടില്‍ പ്രവീണയും തമ്മിലുള്ള വിവാഹമാണ് നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ന് ആയിരുന്നു മാല ചാര്‍ത്തല്‍.

രണ്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കമ്പനി ഉത്പന്നങ്ങൾ ജില്ലകൾ തോറും വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായിരുന്നു ദീപേഷ്. പ്രവീണ ആലംകോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു. ദീപേഷ് വാഹനവുമായി വരുമ്പോൾ കണ്ടുള്ള പരിചയമാണ് പ്രണയമായത്. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയും എസ്. ഐ ബി.അരുണിനോട് കാര്യങ്ങൾ പറയുകയും ചെയ്തു. വീട്ടുകാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്.ഐയുടെയും ചെമ്മരുതി മുൻ പഞ്ചായത്ത് അംഗം പി. മണിലാലിന്റേയും മദ്ധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ എല്ലാ പേരുടേയും സമ്മതത്തോടെ സ്റ്റേഷനിൽ വച്ച് വിവാഹം നടത്തുകയായിരുന്നു.