പ്രിയങ്കയുടെ ‘ബേവാച്ച്’ ബോക്‌സ്ഓഫിസിൽ പരാജയം

0
146

ബോളിവുഡ്  സ്വപ്ന നായികയായ പ്രിയങ്ക ചോപ്രയുടെ ഹോളിവുഡിലെ അരങ്ങേറ്റമായ ബേവാച്ചിന് ഇന്ത്യൻ ബോക്‌സ്ഓഫിസിൽ വൻ പരാജയം എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തെക്കുറിച്ചുളള റിവ്യൂകളും പ്രേക്ഷകരുടെ പ്രതികരണവും പ്രതീഷകകൾക്ക് വിപരീതമാണ്.

കഴിഞ്ഞ ആഴ്ച ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്തിരുന്നെങ്കിലും ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത് ഇന്നലെയാണ്. എന്നാൽ ഇന്ത്യയിൽ കാര്യമായ ചലനമുണ്ടാക്കാൻ ചിത്രത്തിന് ആയിട്ടില്ല. ബോക്‌സ്ഓഫിസിൽ ചിത്രം പരാജയപ്പെട്ടതായാണ് സൂചന. 2 കോടി കളക്ഷൻ നേടാനേ ചിത്രത്തിന് കഴിഞ്ഞുളളൂവെന്നാണ് വിവരം.

ഹോളിവുഡ് ചിത്രം വണ്ടർ വുമൺ, പൈററ്റ്‌സ് ഓഫ് കരീബിയൻ, ബോളിവുഡ് ചിത്രമായ സച്ചിൻ എ ബില്യൺ ഡ്രീംസ് എന്നീ ചിത്രങ്ങളും പ്രിയങ്കയുടെ ചിത്രത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.