മുത്തലാഖ് വർധിച്ചുവരാൻ കാരണം പാശ്ചാത്യ സ്വാധീനമെന്ന് ആർ.എസ്.എസ്. നേതാവ്

0
100

പാശ്ചാത്യ സ്വാധീനമാണ് ബലാത്സംഗവും മുത്തലാഖും, വർധിച്ചുവരാൻ കാരണമെന്ന്  ആർ.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാർ.

ഗാർഹിക പീഡനം വർദ്ധിക്കുന്നത്  പാശ്ചാത്യ സ്വാധീനം കൊണ്ടാണെന്ന്  ഇന്ദ്രേഷ്  പറഞ്ഞു. പ്രണയം ശുദ്ധമാണ്. എന്നാൽ പാശ്ചാത്യ സംസ്‌ക്കാരത്തിൻറെ ഭാഗമായി അത് ബിസിനസായി മാറുന്നു. വാലൻറൈൻസ് ഡേയിലാണ് ആളുകൾ സ്‌നേഹം പ്രകടിപ്പിക്കുന്നത്. അതിനാലാണ് ബലാത്സംഗം, ഗാർഹിക പീഡനം, പെൺ ഭ്രൂണഹത്യ, കൊലപാതകം, മുത്തലാഖ് എന്നിവ വർധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ബീഫ് ഫെസ്റ്റ്  നടത്തുന്നതിനെതിരെയും ഇന്ദ്രേഷ് മുൻപ് വിമർശിച്ചിരുന്നു.