മത സൗഹാര്‍ദത്തിനു വീണ്ടും മലപ്പുറത്തു നിന്നൊരു ഉദാഹരണം

0
167

മതത്തിന്റെ പേരില്‍ കൊല്ലും കൊലപാതകവും നടക്കുമ്പോള്‍ എല്ലാവരും ഒന്നാണെന്ന സന്ദേശം ഉയര്‍ത്തിപിടിച്ചു കൊണ്ടുള്ള ഒരു ഇഫ്താര്‍ വിരുന്ന് കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്നു. വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരംസിംഹമൂര്‍ത്തി മഹാവിഷ്ണു ക്ഷേത്രത്തിലാണ് സമീപത്തുള്ള മുസ്ലീം സഹോദരങ്ങള്‍ക്കു വേണ്ടി ഇഫ്താര്‍ വിരുന്ന് നടന്നത്.

ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണത്തിന്റെ ഭാഗമായിട്ട് കമ്മറ്റി ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. വിരുന്നില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. പ്രദേശവാസിയായ മമ്മു മാസ്റ്റര്‍ മുന്നോട്ടുവെച്ച ആശയം ക്ഷേത്ര കമ്മറ്റിക്കാര്‍ ഏറ്റെടുത്തതോടെയാണ് ക്ഷേത്രത്തിനു മുന്‍പില്‍ ഇത്തരം ഒരു വിരുന്ന് തയ്യാറായത്.

തങ്ങള്‍ എല്ലാവരും മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷത്തിലാണ് വളര്‍ന്നതെന്നും, മാനവ ഐക്യത്തിനു പ്രധാന്യം നല്‍കിയാണ് ഇത്തരത്തിലൊരു വിരുന്ന് നടത്തിയതെന്നും ക്ഷേത്ര കമ്മറ്റിക്കാര്‍ പറയുന്നു. ഈ ഒരു മാത്യക എല്ലാവരും പിന്‍തുടരമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.