മദ്യഷാപ്പുകളെല്ലാം തുറക്കട്ടെയെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മദ്യവ്യവസായം കൊണ്ടുള്ള പണം എല്ലാവര്ക്കും വേണം അതുകൊണ്ടുതന്നെ അതിനെതിരെ സംസാരിക്കുന്നത് ശരിയല്ല. മതമേലധ്യക്ഷന്മാര് സംയമനം പാലിക്കണം. സ്വന്തം അണികളെ ആദ്യം മദ്യഉപഭോഗത്തില്‍ നിന്ന് തടയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണേണ്ട ആവശ്യമില്ലായിരുന്നെന്നും അതിനാല്‍ കാണാന്‍ പോയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തിയ അമിത്ഷായെ കാണാന്‍ പോകാതിരുന്നതിനെ കുറിച്ച് മാധ്യമ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വെള്ളാപ്പള്ളി.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും തനിക്കും ബിഡിജെഎസിനും നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. കേന്ദ്ര സവ്വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുവിന്റെ പേരുനല്കുമെന്ന ഉറപ്പും നടപ്പാക്കിയില്ല.
കേരളം പാകിസ്താനാണെന്ന പ്രചാരണം വര്‍ഗീയവിഷം പരത്തുന്നതാണ്. എസ് എന്‍ ഡി പി യോഗത്തിന് വര്‍ഗീയതയ്ക്കെതിരെ നിലകൊണ്ട ചരിത്രമാണുള്ളത്. നിലയ്ക്കല്‍ , ബാബറി മസ്ജിദ് സംഭവങ്ങളില്‍ അത് പ്രകടമായതായും വെള്ളാപള്ളി പറഞ്ഞു.