മിന്നലാക്രമണത്തിന് ശേഷം നുഴഞ്ഞുകയറ്റം കുറഞ്ഞു: രാജ്‌നാഥ് സിങ്

0
111

Image result for Rajnath singh

ഇന്ത്യൻ സൈന്യം കഴിഞ്ഞ സെപ്തംബറിൽ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിർത്തി കടന്നുള്ള നുഴഞ്ഞ് കയറ്റം കഴിഞ്ഞ ആറ് മാസത്തെ അപേക്ഷിച്ച് 45 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്ത്രരമന്ത്രി രാജ്നാഥ് സിംഗ്.

മുസ്‌ലിം ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമായിട്ടും ഇന്ത്യയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെയും അവരുടെ പ്രവർത്തനങ്ങളെയും ചെറുക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഐഎസ് ബന്ധത്തിന്റെ പേരിൽ 90 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാജ് നാഥ് സിങ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുമായി താരതമ്മ്യം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. അക്രമങ്ങളും ജീവഹാനിയും 42 ശതമാനമായും കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ ശതമാനം 185 ശതമാനമാക്കി ഉയർത്താൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

‘ഞാൻ ജമ്മു കശ്മീരിലെ ജനങ്ങളെയും സുരക്ഷാസേനയെയും പൂർണമായും വിശ്വസിക്കുകയാണ്. കശ്മീരിൽ ഭീകരവാദം പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഉറപ്പു നൽകുകയാണ്’-മന്ത്രി പറഞ്ഞു