മേനകയുടെ ശസ്ത്രക്രിയ ഉടൻ; പ്രാർത്ഥന വേണമെന്ന് വരുൺ

0
119

ലക്നോ: വയറു വേദനയെ തുടർന്നു ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ശസ്ത്രക്രിയ ഉടൻ നടത്തുമെന്നു മകനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധി.

വയറു വേദനയെ തുടർന്നു കഴിഞ്ഞ ദിവസം രാത്രിയാണ് മേനകയേ എയിംസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ ശസ്ത്രക്രിയ നടത്തുമെന്നും എല്ലാവരും പ്രാർഥിക്കണമെന്നും വരുൺ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

സ്വന്തം മണ്ഡലമായ പിലിഭിത്തിൽവച്ച് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നു മേനക ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഡോക്ടർമാർ മേനകയുടെ പിത്താശയത്തിൽ കല്ലുകൾ കണ്ടെത്തി.