ലാവലിന്‍ കേസ് :പ്രവാസി വ്യവസായിയ്ക്ക് ജയില്‍ ശിക്ഷ; ദിലീപ് എവിടെയെന്ന്അജ്ഞാതം

0
160

ദുബായ് : പിണറായി വിജയൻ ആരോപണം നേരിടുന്ന ലാവലിൻ കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായിക്ക് ജയിൽ ശിക്ഷ. ദിലീപ് രാഹുലനാണ് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ ദിലീപിനെ ചെക്ക് കേസിലാണ് മൂന്ന് വർഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ദീലീപ് എവിടെയാണെന്ന് ആർക്കും അറിയില്ല. നേരത്തെ ലാവലിൻ കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത വ്യക്തിയാണ് ദിലീപ് . ദുബായ് സർക്കാർ ഇന്റർപോൾ വഴി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യക്കാരനായ എസിടി വിനോദ് ചന്ദ്ര നൽകിയ പരാതിയിലാണ് ദിലീപ് രാഹലനെതിരെ കേസെടുത്തിരിക്കുന്നത്.ദിലീപ് രാഹുലൻ ഒപ്പിട്ട 5.9 മില്യൺ ഡോളറിന്റെ രണ്ട് ചെക്കുകൾ ഫണ്ടില്ലാതെ മടങ്ങുകയായിരുന്നു.എന്നാൽ ദീലീപ് എവിടെയാണെന്ന് ആർക്കും അറിയില്ല. ഇന്ത്യക്കാരനായ എസിടി വിനോദ് ചന്ദ്ര നൽകിയ പരാതിയിലാണ് ദിലീപ് രാഹുലനെതിരെ കേസെടുത്തിരിക്കുന്നത്.