കായംകുളം: എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസിന് തീപിടിച്ചു. ജൂണ്‍ 3 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വഞ്ചിനാട് എക്സ്പ്രസിന്റെ അഞ്ചാമത്തെ ബോഗിയിലാണ് തീപടര്‍ന്നത്.
ബോഗിയില്‍ നിന്നും തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ബോഗിയില്‍ തീപടര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവത്തെ തുടര്‍ന്ന് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.
ട്രെയിനില്‍ തീപിടുത്തമുണ്ടായതിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രാവിലെയായതിനാല്‍ ട്രെയിനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. അഞ്ചാമത്തെ ബോഗിയുണ്ടായ തീ മറ്റു ബോഗികളിലേക്ക് പടരാതെ തടഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.