വന്‍ പ്രതിഷേധം: സോളാര്‍ എനര്‍ജി പ്രൊജക്ട് ഉദ്ഘാടനം മാറ്റി

0
135

കൊച്ചി മെട്രോയുടെ സോളാര്‍ എനര്‍ജി പ്രൊജക്ട് ഉദ്ഘാടനം മാറ്റിവെച്ചു. സ്ഥലം എംഎല്‍എയായ അനവര്‍ സാദത്തിനെ ക്ഷണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റി വെച്ചത്. അനവര്‍ സാദത്തിനെ കൂടാതെ ഹൈബി ഈഡന്‍ എം.എല്‍.എ, പി.ടി തോമസ് എം.എല്‍.എ എന്നിവരേയും പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല

മുഖ്യമന്ത്രിയുടെ മെട്രോ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ആലുവ സ്റ്റേഷനിലുള്ള സോളാര്‍ എനര്‍ജി പ്രോജക്ടിന്റെ ഉദ്ഘാടനവും തീരുമാനിച്ചിരുന്നത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടി മാറ്റിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

അതേസമയം പൊതുപരിപാടിയായല്ല തീരുമാനിച്ചതെന്നും ഒരു സ്വിച്ച് ഓണ്‍ കര്‍മം മാത്രമായിരുന്നു നടത്താനുദ്ദേശിച്ചതെന്നും കെംഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു. അതു കൊണ്ടാണ് ആരേയും ക്ഷണിക്കാത്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പിന്നീട് ചടങ്ങായി ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.