വാഹനാപകടം: ഉംറയ്‌ക്കുപോയ മലയാളി യുവതിയും രണ്ടു പെണ്‍മക്കളും മരിച്ചു

0
89

ജിദ്ദ: റിയാദില്‍നിന്ന് ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ട വാഹനം അപകടത്തിൽപെട്ട് യുവതിയും പെൺമക്കളും മരിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ താമസിക്കുന്ന എറണാകുളം സ്വദേശി മുഹമ്മദ് ശഹീന്റെ ഭാര്യ സബീന(30), മക്കളായ അസ്‌റ ഫാത്തിമ(ഏഴുവയസ്സ്), ദിയ ഫാത്തിമ (എട്ടുമാസം) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച മക്കയിലേക്ക് ആറു വാഹനങ്ങളിലായാണ് ഇവരുടെ സംഘം പുറപ്പെട്ടത്. തായിഫില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ ദലം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. സബീനയും മക്കളും സഞ്ചരിച്ച വാഹനത്തിനുപുറകില്‍ സൗദി യുവാക്കള്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഇവരുടെ വാഹനം മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. സബീനയും ദിയ ഫാത്തിമയും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അസ്‌റ ഫാത്തിമ തായിഫ് കിങ് അബ്ദുല്‍ അസിസ് അസ്​പത്രിയില്‍വെച്ചാണു മരിച്ചത്.

സബീനയുടെ ഭര്‍ത്താവ് മുഹമ്മദ് ശഹീന്‍ (38), കൊണ്ടോട്ടിയിലെ ശംസുദ്ദീന്‍-നുസൈബ ദമ്പതിമാരുടെ പതിനാലുവയസ്സുള്ള മകന്‍ മുനവ്വര്‍ എന്നിവരെ പരിക്കുകളോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.