വോട്ടിംഗ് മെഷീൻ തിരിമറി; കമ്മീഷന്റെ ചലഞ്ച് ഇന്ന്

0
169

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറി നടത്താകുമെങ്കിൽ തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ അവരം ഇന്ന്. വെല്ലുവിളി ഏറ്റെടുത്ത് അപേക്ഷ നൽകിയത് സിപിഎമ്മും എൻസിപിയുമാണ്. കഴിഞ്ഞ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച 14 ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് കൃത്രിമം തെളിയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുക. ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് മൊബൈൽ, ബ്ലൂടൂത്ത്, വയർലെസ് എന്നിവ വേണമെങ്കിൽ ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.

ഇലക്ഷൻ കമ്മീഷൻ പാട്ടി, പ്രതിനിധികൾ, മറ്റ് വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഇന്ന് 10നും രണ്ടും ഇടയ്ക്ക് പരിശോധന നടത്തുക. ക്രമക്കേടുകൾ പുറത്തുകൊണ്ടുവരുവാനുള്ള ആംആദ്മി പാർട്ടിയുടെ ഇവിഎം ചലഞ്ചും ഇന്ന് നടത്തുന്നുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും യന്ത്രം നിർമ്മിച്ച കമ്പനി അധികൃതരെയും ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരെയുമെല്ലാം ആം ആദ്മി പാർട്ടി പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ടെന്ന് പാർട്ടി ഡൽഹി സെക്രട്ടറി സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഈ ഡൽഹി നിയമസഭയിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്താനാകുമെന്ന് ഭരദ്വാജ് തെളിയിച്ചിരുന്നു. എന്നാൽ ഇത് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

അതേസമയം കമ്മീഷന്റെ നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ നിശ്ചയിച്ചപോലെ തന്നെ പരിപാടി നടക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.