ഷൊര്‍ണൂരില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍

0
135

ഷൊര്‍ണൂരില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍. ഷൊര്‍ണൂര്‍ നിയോജകമണ്ഡല പരിധിയിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

നഗരസഭാ വാര്‍ഡുകളിലേക്കുള്ള ഫണ്ട് അനുവദിക്കുന്നതില്‍ വിഭാഗീയത ആരോപിച്ച് ഏഴ് ദിവസമായി ബിജെപി കൗണ്‍സിലര്‍മാര്‍ നിരാഹാരവും കുത്തിയിരിപ്പ് സമരവും നടത്തിവരുകയാണ്.

വിഷയം ഉന്നയിച്ച് ബിജെപി ശനിയാഴ്ച ഷൊര്‍ണൂരിലെ എല്ലാ റോഡുകളും ഉപരോധിച്ചു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് ഉപരോധം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തത്.