സച്ചിനെയും ധോണിയേയും മറികടന്ന് കോഹ്ലിയുടെ ബ്രാൻഡ് മൂല്യം

0
239
MELBOURNE, AUSTRALIA - JANUARY 29: Virat Kohli of India gestures to Australian fans after India took the wicket of Glenn Maxwell of Australia during the International Twenty20 match between Australia and India at Melbourne Cricket Ground on January 29, 2016 in Melbourne, Australia. (Photo by Darrian Traynor - CA/Cricket Australia/Getty Images)

Image result for virat kohli

ഐപിഎല്ലിലെ മോശം പ്രകടനങ്ങളൊന്നും കോഹ്ലിയുടെ ബ്രാൻഡ് മൂല്യത്തെ ബാധിച്ചിട്ടില്ല. ഏകദേശം 120 മില്യൻ യുഎസ് ഡോളറാണ് (100 കോടിയിലധികം) 28 കാരനായ കോഹ്ലിയുടെ ഇപ്പോഴത്തെ ബ്രാൻഡ് മൂല്യം. പുമ കമ്പനിയുമായി അടുത്തിടെ കരാറിൽ ഒപ്പുവച്ചതാണ് താരത്തിന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർത്തിയത്. എം.എസ്.ധോണിക്കും സച്ചിൻ ടെൻഡുൽക്കർക്കും മുകളിലാണ് ഇപ്പോൾ കോഹ്ലി.

”എംആർഎഫുമായി കരാർ ഒപ്പുവച്ച സമയത്തുതന്നെയാണ് പുമയുമായി കരാർ ഒപ്പിട്ടത്. ഇതോടെ എന്റ ബ്രാൻഡ് മൂല്യം 120 മില്യൻ യുഎസ് ഡോളറായി ഉയർന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ അക്കങ്ങൾ മാത്രമാണ്. എന്റെ മാനേജ്‌മെന്റാണ് എന്നോട് ബ്രാൻഡ് മൂല്യം ഉയർന്നതിനെക്കുറിച്ച് അറിയിച്ചതെന്നും” കോഹ്ലി ഒരു ദേശീയ  മാധ്യമത്തോട്  പറഞ്ഞു.

”ഒരു കരാറും കണ്ണും പൂട്ടി ഞാൻ ഒപ്പുവയ്ക്കാറില്ല. എനിക്ക് മോശമാകുന്ന ഒരു കരാറും എന്റെ മാനേജ്‌മെന്റ് എന്റെ മേശയ്ക്കു മുന്നിൽ കൊണ്ടുവരാറില്ല. പക്ഷേ ഇപ്പോഴും അതിൽ പലതും എനിക്ക് ഇഷ്ടമുളളതും ഇല്ലാത്തതും ഉണ്ടെന്നും” കോഹ്ലി പറയുന്നു. ചാംപ്യൻസ് ട്രോഫി കഴിയുന്നതോടെ വീണ്ടും കോഹ്ലിയുടെ ബ്രാൻഡ് മൂല്യം ഉയർന്നേക്കും.