
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അലഹാബാദ്, ചെന്നൈ, ഡൽഹി, ഡെറാഡൂൺ, തിരുവനന്തപുരം മേഖലകളിലെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു മേഖലകളിലെ ഫലവും ഉടൻ പ്രഖ്യാപിക്കും.
cbse.nic.in, cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
ഫലം പ്രഖ്യാപിക്കാൻ വൈകിയത് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഫലം വൈകിയാൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി കോഴ്സിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമോ എന്നതായിരുന്നു ആശങ്കയ്ക്ക് അടിസ്ഥാനം. ജൂൺ അഞ്ചാണ് സംസ്ഥാന സർക്കാരിനു കീഴിലുളള സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുളള അവസാന തീയതി. 16,67,573 വിദ്യാർഥികൾ ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്.