ടി.പി സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പരാതിയിന്മേല് യാതൊരു കഴമ്പുമില്ലെന്ന് വിജിലന്‍സ്. ടി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളിന്മേലാണ് വിജിലന്‍സ് പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് പ്രത്യേക കോടതിയില്‍ വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്.ടി.സിയുടെയും കെ.ടി.ഡി.സിയുടെയും എം.ഡിയായിരുന്ന സമയത്തടക്കം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയിട്ടുള്ളത്.
റിപ്പോര്‍ട്ട് ജൂലായ് നാലിന് കോടതി പരിഗണിക്കും. സെന്‍കുമാറിനെതിരെ നേരത്തെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ തലത്തില്‍ സെന്‍കുമാറിനെതിരെ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ബെഹ്റയുടെ നേത്യത്വത്തിലുള്ള വിജലന്‍സ് സംഘം സെന്‍കുമാറിനു അനുകൂലമായി ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നത്.