സ്ഥലം മാറ്റത്തിന് കൈക്കൂലി ; ലഫ്. കേണൽ അറസ്റ്റിൽ

0
268

Image result for CBI

സ്ഥലമാറ്റം നൽകുന്നതിനായി ജവാന്മാരിൽ നിന്നും കൈക്കൂലി  വാങ്ങുന്നതിനിടയിൽ ലഫ്റ്റനന്റ് കേണലിനെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റ് കേണൽ രംഗനാഥൻ സുവരമണി മോനി, ഗൗരവ് കോലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനായി രണ്ടര ലക്ഷം രൂപ കൈമാറുമ്പോൾ സൈനിക ആസ്ഥാനത്ത് വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇയ്യാൾ പണം വാങ്ങി സ്ഥലമാറ്റം തരപ്പെടുത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സിബിഐ സ്ഥലത്തെത്തിയത്. മറ്റൊരു സൈനികന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് കേണൽ ക്രിമനൽ ഗൂഡാലോചനയിൽ ഉൾപ്പെട്ടിരുന്നതായും സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. മറ്റൊരു സൈനികനെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇയാളുടെ പേര് കുറ്റക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.