അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍: മുസ്ലീം ലീഗ്

0
308

അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാനെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. അമിത് ഷാ സന്ദര്‍ശിച്ചിടത്തെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ടെന്നും, ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള അമിത് ഷായുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ നീക്കത്തിനെതിരെ മുസ്ലീം ലീഗിെന്റ നേതൃത്വത്തില്‍ കൂട്ടായ്മ രംഗത്ത് വരുമെന്നും, മദ്യശാലകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തിയത്. അമിത് ഷായുടെ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ഇതിനെതിരെ ശക്തമായ സന്ദേശവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തിയിരിക്കുന്നത്.