ഇന്ത്യക്കാരൻ ടെക്കിയെ യു എസ്സിൽ നിന്നും കാണാതായി

0
85

ഡൽഹി: അലഹബാദ്കാരനായ ടെക്കിയെ അമേരിക്കയിലെ സാൻജോസിൽ നിന്നും കാണാതായി. മൈക്രോസോഫ്റ്റിലെ ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെയാണ് (40) ഇക്കഴിഞ്ഞ മെയ് 14 മുതൽ കാണാതായത്. മകനെ കണ്ടെത്തുന്നതിന് നയതന്ത്രപരമായി ഇടപെടണമെന്നഭ്യർത്ഥിച്ച് ഇയാളുടെ അച്ഛൻ ബ്രിജ്ബിഹാരിലാൽ ശ്രീവാസ്തവ, രാഷ്ട്രപതി പ്രണവ് മുഖർജിയ്ക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമസ്വരാജിനും കത്തയച്ചു.

ദിലീപ് കുമാറിന്റെ മൊബൈൽ ഫോൺ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയിട്ടുള്ളതായി സാൻജോസ് പൊലീസ് അറിയിച്ചു. എട്ട് വർഷങ്ങൾക്കു മുമ്പാണ് ദിലീപ് കുമാറിന് മൈക്രോസോഫ്റ്റിൽ ജോലി ലഭിക്കുന്നത്. അതിന് ശേഷം ഇയാൾ ഇന്ത്യയിലേക്ക് വന്നിട്ടില്ല. അമേരിക്കകാരിയായ ഇറിയാൻ വിൽസനാണ് ദിലീപിന്റെ ഭാര്യ. കൂടാതെ ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്.