ഇന്ത്യന്‍ വ്യോമാര്‍തിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലിക്കോപ്റ്റര്‍. ശനിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം.
ഇന്ത്യ-ചൈന അതിര്‍ത്തിക്കടുത്ത് ചമോലി ജില്ലയില്‍ ഇന്ത്യയുടെ വ്യോമപരിധിക്കുള്ളിലാണ് ഹെലിക്കോപ്റ്റര്‍ പറന്നത്. അഞ്ച് മിനിറ്റോളം നേരം വ്യോമാതിര്‍ത്തി ലംഘിച്ച് ചോപ്പര്‍ പറന്നതായി ചമോലി എസ്.പി തൃപ്തി ഭട്ട് എ.എന്‍.ഐയോട് പറഞ്ഞു.
അതേസമയം അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ ബോധപൂര്‍വമാണോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.