ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

0
82

വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കാണാതായത്. രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലെ പട്ടി തൊട്ടടുത്ത തോട്ടിലേക്ക് നോക്കി കുരയ്ക്കുന്നതു കണ്ടാണ് സംശയം തോന്നിയത്. തുടര്‍ന്നാണ് അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോന്നിയില്‍ നിന്ന് ഫയര്‍ ഫോ ഴ്സും പോലീസും സ്ഥലത്ത് എത്തി .കുഞ്ഞിനെ കാണാതായതെന്നു സംശയിക്കുന്ന തോടിന് താഴെ മുപ്രമൺ തോട് പടിക്കൽ ഫയർ ഫോഴ്സ് വല കൊട്ടിയിട്ടി യുണ്ട്. ഇത് വരെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടിയുരുളിപ്പാറയിലെ ഒരു ക്രഷറിലെ മാലിന്യങ്ങള്‍ മഴയ്‌ക്കൊപ്പം തുറന്നുവിട്ടതാണ് വീതികുറഞ്ഞ തോട്ടിലെ വെള്ളം ക്രമാതീതമായി ഉയരാന്‍ കാരണം. കുഞ്ഞ് ചെളിയ്ക്കടിയില്‍പെട്ടതാവാമെന്ന് സംശയിക്കുന്നു.