ഒരു വര്‍ഷം മുൻപ് കാലാവധി കഴിഞ്ഞ മത്തി കേരളത്തിലും

0
260

കാസര്‍കോഡ്: ഒരു വര്‍ഷം മുൻപ് കാലാവധി കഴിഞ്ഞ ഒമാന്‍ മത്തി സംസ്ഥാനത്തും കര്‍ണാടകയിലുമുള്‍പ്പെടെ വിവിധ സ്ഥലങ്ങളിൽ വിപണികളില്‍.ഒമാനില്‍ നിന്ന് കപ്പല്‍മാര്‍ഗ്ഗം കണ്ടെയ്നറുകളിലാക്കിയാണ് മത്തി എത്തിക്കുന്നത്. ഇവ പിന്നീട് ഒഡീഷ, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങള്‍ വഴിയാണ് കേരളത്തിലെത്തുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം മീന്‍ കൊണ്ടുവന്ന കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് ഉപയോഗ കാലാവധി 2016 മെയ് രണ്ട് എന്ന് രേഖപ്പെടുത്തിയിരുന്നതായി കണ്ടതെന്ന് മീന്‍ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. പത്തു ക്വീന്റൽ മത്തിയാണ് നൂറു കാർഡ്ബോർഡ് പെട്ടികളിലായി ഇവിടെ എത്തിച്ചതെന്നാണ് ഇവർ പറയുന്നത്.കേരളത്തിലെ മറ്റു സ്ഥലങ്ങളിലും ഇതേ മീന്‍ തന്നെയാണ് ലേലത്തിൽ എടുത്തു പോയിട്ടുള്ളതെന്നും ഇവർ പറയുന്നു.