കളക്ടർ, മെഡിക്കൽ കോളേജ് ഡയറക്ടർ അവസാനം വിജിലൻസ് ഓഫീസർ; പ്രതി പിടിയിലായി

0
126

പേരാമ്പ്ര: വിജിലന്‍സ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സിപിഎം പ്രവര്‍ത്തകന്‍ പേരാമ്പ്രയില്‍ പിടിയില്‍. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി പനമ്പ്രമല്‍ ലക്ഷം വീട്ടില്‍ സുബൈറാണ് പിടിയിലായത്. പെരിന്തല്‍മണ്ണയിലാണ് ഇയാള്‍ വിജിലന്‍സ് ഉദ്യോഗസ്ഥനായി ചമഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

സുബൈർ സിപിഐഎം പ്രവർത്തകനാണെന്നാണ് ഒരു ഓൺലൈൻ പത്രത്തിന്റെ ഓൺലൈൻ എഡിഷൻ റിപ്പോർട്ട് ചെയ്യുന്നത്.വിജിലൻസ് ഓഫീസറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ സുബൈർ ഇതിന് മുൻപും സമാനമായ സംഭവങ്ങളിൽ പിടിയിലായിട്ടുണ്ട്. നേരത്തെ കണ്ണൂർ ജില്ലാ കളക്ടറാണെന്ന വ്യാജേനയും, കോഴിക്കോട് മെഡിക്കൽ കോളേജ് ഡയറക്ടറെന്ന പേരിലും തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെ സുബൈർ പോലീസിന്റെ പിടിയിലായിട്ടുണ്ട്.എന്നാൽ പാർട്ടി പ്രവർത്തകനായ സുബൈർ ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമോ ജില്ലാ നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അറസ്റ്റ് ചെയ്ത സുബൈറിനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.